കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ഐ.വി.എഫ്. കേന്ദ്രം പ്രവർത്തനമാരംഭിച്ചു
വന്ധ്യതാ ചികിത്സാരംഗത്തെ പ്രമുഖ ശൃംഖലയായ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ (Seeds of Innocens) കൊച്ചി മരടിൽ പുതിയ ഐ.വി.എഫ്. കേന്ദ്രം തുറന്നു. സിനിമാതാരം പ്രിയങ്ക നായർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നൈജർ, ചാഡ്, കാമറൂൺ എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ അത്യാധുനിക വന്ധ്യതാ ചികിത്സ ലഭ്യമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ആധുനിക എംബ്രിയോളജി-ജനിറ്റിക് ലാബ് സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും കൊച്ചിയിലെ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. പത്ത് വർഷത്തിനുള്ളിൽ ഇരുപതിനായിരത്തോളം ദമ്പതികളുടെ മക്കളെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ പാരമ്പര്യവുമായാണ് സീഡ്‌സ് ഓഫ് ഇന്നസെൻസ് കേരളത്തിലെത്തുന്നത്. ചികിത്സാചെലവ് കുറയുന്നത് സാധാരണക്കാരായ ദമ്പതികൾക്ക് വലിയ ആശ്വാസമാകുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ പ്രിയങ്ക നായർ അഭിപ്രായപ്പെട്ടു. Source URL: https://www.southlive.in/business/business-news/39-seeds-of-innocence-ivf-centre-begins-operations-in-kochi